ധർമ്മശാല:ആന്തൂർ നഗരസഭയും കുടുംബശ്രീ സിഡിഎസും ചേർന്ന് ഒരുക്കുന്ന ഓണക്കാല വ്യവസായ പ്രദർശ്ശനത്തിനും വിപണന മേളയ്ക്കും വർണ്ണാഭമായ തുടക്കമായി.


ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെ ധർമ്മശാല കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലാണ് മേള ഒരുക്കിയിരിക്കുന്നത്.
ധർമ്മശാല കേന്ദ്രീകരിച്ച് നടന്ന വർണ്ണാഭമായ ഘോഷയാത്രകൾക്ക് ശേഷംനഗരസഭ ചെയർമാൻ പി.മുകുന്ദൻ ഓണച്ചന്തയുടെ ഔപചാരിക ഉൽഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ഉൽഘാടന ചടങ്ങിന് സെക്രട്ടറി പി.എൻ. അനീഷ് സ്വാഗതവും മെമ്പർ സെക്രട്ടറി ബി. അനുശ്രീ നന്ദിയുമർപ്പിച്ചു.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാരായ പി.കെ. മുഹമ്മദ് കുഞ്ഞി, എം.ആമിന ടീച്ചർ, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ , കൗൺസിലർമാരായ ടി.കെ.വി നാരായണൻ, സി.ബാലകൃഷ്ണൻ, പി.കെ.മുജീബ് റഹ്മാൻ, കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ എം.വി.ജയൻ, വിവിധ രാഷ്രീയപാർട്ടി പ്രതിനിധികളായ ആദംകുട്ടി, ടി.നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ആദ്യ വിൽപ്പന വികസന സ്ഥിരംസമിതി അധ്യക്ഷൻ കെ.വി.പ്രേമരാജൻ സിഡിഎസ് ചെയർപേർസൺ കെ.പി.ശ്യാമളയ്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
കുടുംബശ്രീ ഉല്പന്നങ്ങൾ, തുണിത്തരങ്ങൾ, ഭക്ഷ്യ ഉല്പന്നങ്ങൾ, തുടങ്ങി വിവിധയിനം സാധനങ്ങളുടെ സ്റ്റാളുകളും
ഫുഡ് കോർട്ടും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
പ്രദർശ്ശന ദിനങ്ങളിൽ വൈവിധ്യമാർന്ന കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
A colorful start to the Anthoor Municipality Onam Industrial Exhibition and Marketing Fair.